കേരളത്തിൽ മാർച്ച് 1 മുതൽ പുതുതായി വാഹനം രജിസ്റ്റർ ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ | Instructions for new vehicle registration in Kerala from March 1

കേരളത്തിൽ പുതുതായി വാഹനം രജിസ്റ്റർ ചെയ്യാൻ “Vahan” പോർട്ടൽ വഴി അപേക്ഷ ലഭിച്ചാൽ രണ്ടു പ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്‌ട്രേഷൻ നമ്പർ അനുവദിക്കണമെന്നു നിർദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലർ പുറപ്പെടുവിച്ചു. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കും. 

⏩പുതുതായി വാഹനം രജിസ്റ്റർ ചെയ്യുന്നതിനായി “Vahan”  വഴി അപേക്ഷ സമർപ്പിക്കുമ്പോൾ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 47 ൽ നിഷ്കർഷിക്കുന്ന രേഖകൾ Annexure B പ്രകാരം ഉൾപ്പെടുത്തണം. ഈ രേഖകളെക്കാൾ  അധികരേഖകൾ ആവശ്യപ്പെടാൻ പാടില്ല.

⏩ഏതെങ്കിലും രേഖകളുടെ അഭാവത്തിൽ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണം.

⏩വാഹനം ഒരു സ്ഥാപനത്തിന്റെ സ്ഥാപന മേധാവിയുടെ പേരിൽ രജിസ്റ്റർ ചെയ്യാൻ അപേക്ഷിക്കുമ്പോൾ ഈ വ്യക്തികളുടെ വൃക്തിഗത ആധാർ, PAN വിവരങ്ങൾ വേണമെന്ന് നിർബന്ധിക്കരുത്. എന്നാൽ ഈ സ്ഥാപനങ്ങളുടെ പേരിലുള്ള PAN, TAN വിവരങ്ങൾ ഉൾപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കണം.

⏩വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള അപേക്ഷയിൽ കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 47(1) (m) പ്രകാരം Nominee വയ്ക്കണമെന്ന് നിർബന്ധമില്ല. Nominee- യുടെ പേര് വയ്ക്കുകയാണെങ്കിൽ മാത്രമേ നോമിനിയുടെ Identity proof ആവശ്യപ്പെടുവാൻ പാടുള്ളൂ. 

⏩അന്യസംസ്ഥാനത്ത് സ്ഥിര മേൽവിലാസമുള്ളതും സംസ്ഥാനത്ത് സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യന്നതുമായ വ്യക്തികൾക്ക് വാഹനം രജിസ്റ്റർ ചെയ്യന്നതിന് സ്ഥിര മേൽവിലാസം തെളിയിക്കുന്നതിന് ആധാറിന്റെ പകർപ്പിനോടൊപ്പം താൽക്കാലിക മേൽവിലാസം തെളിയിക്കുന്നതിനായി നിഷ്കർഷിക്കുന്ന രേഖകൾ സമർപ്പിക്കുകയാണെങ്കിൽ രജിസ്‌ട്രേഷൻ അനുവദിക്കണം.

⏩സർക്കാർ/പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഓഫീസ് തിരിച്ചറിയൽ കാർഡ് [തസ്തിക, വിലാസം, നൽകിയ തീയതി രേഖപ്പെടുത്തിയത്], അല്ലെങ്കിൽ ഓഫീസ് മേധാവിയുടെ സർട്ടിഫിക്കറ്റും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനത്തിലെ [Letter pad ൽ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ നിർബന്ധമായും ഉണ്ടായിരിക്കണം] ഉള്ള സർട്ടിഫിക്കറ്റിനോടൊപ്പം ജീവനക്കാരുടെ Salary Certificate/Pay Slip ഹാജരാക്കണം. 

ഈ നിർദ്ദേശങ്ങൾ മാർച്ച് 1 മുതൽ നിലവിൽ വരും.

Post a Comment

Previous Post Next Post